പൗരാവകാശരേഖ

ദൗത്യം
  • സംസ്ഥാനത്തില്‍ പാരിസ്ഥിതിക സുസ്ഥിരത മെച്ചപ്പെടുത്തുന്നതിനായി പരിസ്ഥിതി ഭരണനിര്‍വഹണം ശക്തിപ്പെടുത്തല്‍.
  • വികസന പ്രവര്‍ത്തനങ്ങളില്‍ പരിസ്ഥിതി വീക്ഷണം ഉള്‍പ്പെടുത്തല്‍.
  • സംസ്ഥാന പരിസ്ഥിതി പരിപാലന പദ്ധതികളില്‍ സാമൂഹിക പങ്കാളിത്തം ഉറപ്പ് വരുത്തല്‍.
ഉദ്ദേശ്യം
  • എല്ലായ്‌പ്പോഴും കേരള ജനതയുടെ ഉന്നമനമാണ് നമ്മുടെ ലക്ഷ്യമെന്നും, അവരുടെ സേവനത്തിനായ് നാം സദാ തയ്യാറായിരിക്കും എന്നത് നമ്മുടെ പ്രതിജ്ഞയെന്നും.
  • പരിസ്ഥിതി സംരക്ഷണത്തിനും, പരിപാലനത്തിനുമായി കേരള സര്‍ക്കാര്‍നയങ്ങള്‍ നടപ്പാക്കല്‍.
  • സമൂഹത്തിന്റെ ആവശ്യത്തിനുതകുന്ന വിഭവങ്ങളുടെ സുസ്ഥിരമായ വിനിയോഗം ഉറപ്പ് വരുത്തല്‍.
  • സുസ്ഥിര വികസനം, പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം എന്നിവ ഉറപ്പ് വരുത്തുന്ന ഒരു ശാഖ എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍.
  • കാലാവസ്ഥാവ്യതിയാനം പരിപ്രേക്ഷ്യം തയ്യാറാക്കി നടപ്പാക്കല്‍.
സമര്‍പ്പണം
  • സംസ്ഥാനതലത്തിലുള്ള വിവിധ പരിസ്ഥിതി വികസന പ്രവര്‍ത്ത നങ്ങള്‍ ഏറ്റെടുത്ത് വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് നടപ്പാക്കല്‍.
  • കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍.
  • സംസ്ഥാനത്തെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിവിധ വകുപ്പു കളുടെ ഭരണ സംബന്ധിയായ കാര്യങ്ങളില്‍ ചുമതല നിര്‍വഹിക്കല്‍.
  • സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍, മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവ യുടെ പാരിസ്ഥിതികാനുമതി ആവശ്യമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍/ പദ്ധതികള്‍ എന്നിവയുടെ സൂക്ഷമ നിരീക്ഷണം.
  • ഒരു പ്രധാന ശാഖയായി പ്രവര്‍ത്തിച്ച്‌കൊണ്ട് മറ്റ് വകുപ്പുകളുടെ പങ്കാളിത്തത്തോട് കൂടി പരിസ്ഥിതി, കാലാവസ്ഥാവ്യതിയാനം, തണ്ണീര്‍ത്തട പരിപാലനം മുതലായ വിഷയങ്ങളില്‍ തീരുമാനം കെകക്കൊള്ളല്‍.
സേവനങ്ങള്‍
  • പരിസ്ഥിതി അവബോധവും വിദ്യാഭ്യാസവും പൊതുജനങ്ങളില്‍ എത്തിക്കുക.
  • പരിസ്ഥിതി ആഘാത നിര്‍ണ്ണയ അതോറിറ്റി, തീരദേശ പരിപാലന അതോറിറ്റി, തണ്ണീര്‍ത്തടഅതോറിറ്റി കേരള ഇവയുടെ പ്രവര്‍ത്തനങ്ങള്‍ മേല്‍നോട്ടം വഹിക്കുകയും, പ്രവര്‍ത്തനം കാര്യക്ഷമമെന്ന് ഉറപ്പു വരുത്തുകയും ചെയ്യുക.
  • കാലാവസ്ഥാ വ്യതിയാനം, കാലാവസ്ഥ അനുരൂപ കൃഷി എന്നിവയിലൂടെ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള രൂക്ഷഫലങ്ങളെ നേരിടല്‍.
  • ഭൂമിത്രസേന ക്ലബ്ബുകള്‍, പാരിസ്ഥിതികം പോലുള്ള പദ്ധതികളിലുടെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പ് വരുത്തല്‍.