പരിസ്ഥിതി ഗവേഷണവും പ്രോത്സാഹനവും

വിവിധ മാലിന്യ സംസ്‌കരണ രീതികള്‍, ഖരമാലിന്യ പരിപാലനം, മലിനീകരണ നിയന്ത്രണം, ഗുണനിലവാര നിരീക്ഷണം മറ്റ് ആവശ്യാ നുഷ്ഠിത ഗവേഷണ പദ്ധതികള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി വകുപ്പിന്റെ കീഴില്‍ ആവിഷ്‌കരിച്ച ഈ പദ്ധതി ഗവേഷണ സ്ഥാപനങ്ങള്‍ക്ക്, സര്‍വ്വകലാശാലകള്‍ എന്നിവിടങ്ങളില്‍ നിന്നും പ്രോജക്ടുകള്‍ ക്ഷണിച്ച്, അര്‍ഹമായവയ്ക്ക് ധനസഹായം നല്‍കുന്നു. ഗവേഷണ റിപ്പോര്‍ട്ടുകള്‍ കൂട്ടായി പരിശോധിച്ച് അവലോ കനം നടത്തുകയും, അവയുടെ സാദ്ധ്യതയനുസരിച്ച് നടപ്പിലാക്കുന്ന തിനായി പരിഗണിക്കുക യും ചെയ്യുന്നു. കൂടാതെ പ്രകൃതി വിഭവ ങ്ങളുടെ സംരക്ഷണത്തിനായുള്ള പരമ്പരാഗത നാട്ടറിവുകളും, അവ യുടെ പ്രയോഗങ്ങളും. നദികള്‍, നദീതടങ്ങള്‍, ജല ആവാസ വ്യവസ്ഥ എന്നിവയുടെ സംരക്ഷണം അടിസ്ഥാനമാക്കിയുള്ള പ്രോജക്ടുകള്‍ എന്നിവയ്ക്കും വകുപ്പ് ധനസഹായം നല്‍കുന്നു.