ലൈബ്രറി

പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് നിലവില്‍ വന്നത് (18.12.2010) മുതല്‍ ജീവനക്കാരുടെയും, പൊതുജനങ്ങളുടെയും ആവശ്യങ്ങള്‍ ക്കുതകുന്ന വിവിധ പ്രസിദ്ധീകരണങ്ങള്‍ ഉള്‍പ്പെടുത്തിയ ലൈബ്രറി പ്രവര്‍ത്തിച്ചുവരുന്നു. പരിസ്ഥിതി ശാസ്ത്രം, കാലാവസ്ഥാവ്യതിയാനം, തണ്ണീര്‍ത്തടങ്ങള്‍, റിമോട്ട് സെന്‍സിംഗ്, കേരള സര്‍വ്വീസ് നിയമങ്ങള്‍, ചട്ടങ്ങള്‍ ഈ വിഷയങ്ങള്‍ ആസ്പദമാക്കിയുള്ള അനവധി പുസ്തകങ്ങളും  മലയാളം ഇംഗ്ലീഷ് ദിന പത്രങ്ങളുൾപ്പടെ മാധ്യമ പ്രസിദ്ധീകരണങ്ങളും ലൈബ്രറിയില്‍ ലഭ്യമാണ്. എല്ലാ പ്രവര്‍ത്തിദിനങ്ങളിലും രാവിലെ 10.00 മണി മുതല്‍ വൈകുന്നേരം 5.00 മണി വരെ ലൈബ്രറി പ്രവര്‍ത്തിച്ചു വരുന്നു.