സ്ഥാപനത്തെക്കുറിച്ച്

കേരളത്തിന്റെ അമൂല്യമായ പരിസ്ഥിതി സമ്പത്ത് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ, പരിസ്ഥിതി വകുപ്പിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുവരുന്ന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് 18.12.2010-ല്‍ രൂപീകൃതമായി. (സ.ഉ.(കൈ)നം.06/10/പരി.). ഡയറക്ട റേറ്റിനൊപ്പം തന്നെ കേരള തീരദേശ പരിപാലന അതോറിറ്റി, പരിസ്ഥിതി ആഘാത നിര്‍ണ്ണയ അതോറിറ്റി, സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി എന്നിവയും പ്രവര്‍ത്തിച്ചുവരുന്നു.