കേരള സംയോജിത തീരദേശ പരിപാലനം(കെ.സി.ഐ.സി. എം)

സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ സമഗ്ര തീരദേശത്തെ ആവാസവ്യവസ്ഥയ്ക്കും, ജൈവവൈവിധ്യത്തിന്റെയും പരിപാലനത്തിനായി രൂപീകരിച്ച പദ്ധതി. ഈ പദ്ധതിയുടെ നടത്തിപ്പിനായി രൂപീകൃതമായ സൊസൈറ്റിയാണ് കെ.സി.ഐ.സി.എം. ട്രാവന്‍കൂര്‍-കൊച്ചിന്‍ ലിറ്റററി സയന്റിഫിക് & ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് 1955 കീഴില്‍ രജിസ്റ്റര്‍ ചെയ്ത സൊസൈറ്റി കൂടിയാണിത്. ഈ പദ്ധതി നടത്തിപ്പിന്റെ ഭാഗമായി ഒരു പുതിയ ബാങ്ക് അക്കൗണ്ട് രൂപീകരിക്കുകയും, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് മേധാവിയെ കെ.സി.ഐ.സി.എം.ന്റെ പ്രോജക്ട് ഡയറക്ടര്‍ ആയി നിയമിക്കുകയും ചെയ്തു (സ.ഉ(കൈ)നം.6/2016/പരി. തീയതി 01/06/2016). തീരദേശ പ്രദേശങ്ങളിലെ മാലിന്യനിര്‍മ്മാ ര്‍ജ്ജനം, തൊഴില്‍ നൈപുണ്യ പദ്ധതികള്‍, സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, മോണിട്ടറിങ് പോലുള്ള വിവിധ ശാഖകള്‍ ഉള്‍പ്പെടുന്ന ബൃഹത്തായ പദ്ധതി കൂടിയാണിത്.